മണ്ണുത്തി: അതിഥി തൊഴിലാളികൾ മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് നടന്ന കൊലപാതകക്കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഒഡിഷ സ്വദേശി രവീന്ദ്രമാജിയെ(22) ആണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച അർദ്ധരാത്രി മാടക്കത്തറയിലായിരുന്നു സംഭവം. പണം കടം ചോദിച്ച് നടന്ന വഴക്കിനിടെ അരങ്ങേറിയ മൽപ്പിടുത്തത്തിൽ ധരംസിംഗ് മാജിയുടെ തല ചുമരിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. തലയ്ക്കേറ്റ ക്ഷതത്തിൽ അകത്തുണ്ടായ രക്തസ്രാവം മൂലമാണ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.