തിരുവനന്തപുരം : കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നലെയും കുറവില്ല.489 പേർക്കാണ് ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 452 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 23 പേർക്കും വീട്ടുനിരീക്ഷണത്തിലുള്ള 9 പേർക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചു.
2ന് മരണപ്പെട്ട ശ്രീകാര്യം സ്വദേശി സത്യൻ (54),16 ന് മരിച്ച കൊല്ലപ്പുറം സ്വദേശി വിജയ (32) എന്നിവർക്ക് കൊവിഡ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. ഇന്നലെ ജില്ലയിലെ 10 ആരോഗ്യ പ്രവർത്തകർക്കും രോഗമുണ്ടായി. ഇന്നലെ 310 പേർക്ക് ഫലം നെഗറ്റീവായി. പൂജപ്പുര ജയിലിൽ 98 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ ജയിലിൽ 36 പേർക്കും രോഗം കണ്ടെത്തി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 13 പേർക്കും രോഗബാധയുണ്ടായി.
നിരീക്ഷണത്തിലുള്ളവർ - 22,779
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ- 19,225
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 2,812
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 742
ഇന്നലെ നിരീക്ഷണത്തിലായവർ - 880