തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ശമ്പള വിതരണത്തിന് ഉപയോഗിക്കുന്ന 'സ്പാർക്ക്' സോഫ്ട്‌വെയർ കെ.എസ്.ആർ.ടി.സിയിലും നടപ്പിലാക്കി. ഒരു പൊതുമേഖലാ സ്ഥാപനം ആദ്യമായിട്ടാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. 17 മുതൽ ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.