തിരുവനന്തപുരം: കൊവിഡ് പ്രതിരോധം നടത്തുന്ന പൊലീസുകാർക്ക് കൊവിഡ് പടയാളി എന്ന പതക്കം നൽകും. സേനയുടെ ആദരമെന്ന നിലയിലാണ് 30 ദിവസം കൊവിഡ് പ്രതിരോധ ഡ്യൂട്ടി ചെയ്ത എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥർക്ക് പതക്കം നൽകുന്നത്. പതക്കം ലഭിക്കുന്ന ഉദ്യോഗസ്ഥർ യൂണിഫോമിന്റെ ഇടതു പോക്കറ്റിനു മുകളിലായാണ് ധരിക്കേണ്ടത്. ബഹുമതിക്കായി പരിഗണിക്കേണ്ട ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവികളും യൂണിറ്റ് തലവൻമാരും കണ്ടെത്തണമെന്നു ഡി.ജി.പി നിർദേശം നൽകി.