life-mission

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ നിർമാണ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്കും സംഘത്തിനും 3.60 കോടി കമ്മിഷൻ കിട്ടിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . കോൺസുലേ​റ്റിലെ ഈജിപ്ഷ്യൻ പൗരനും കമ്മിഷൻ ലഭിച്ചതായി കണ്ടെത്തി. കോൺസുലേറ്റിന്റെ അക്കൗണ്ടുകളിലൂടെ രണ്ട് സ്വകാര്യ കമ്പനികൾക്ക് പണം ട്രാൻസ്ഫർ ചെയ്തതിനായിരുന്നു കമ്മിഷൻ. കോൺസുലേ​റ്റിലെ വീസ സ്​റ്റാംപിംഗിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്ക് 2019 ൽ 70 ലക്ഷം രൂപ ലഭിച്ചു. 18 കോടിയുടെ ലൈഫ് പദ്ധതിക്ക് 20 ശതമാനം കമ്മിഷനാണ് സ്വപ്ന ആവശ്യപ്പെട്ടത്. ഒരു കോടി രൂപയ്ക്ക് പുറമെ ഡോളറായും ദിർഹമായും കൈമാറി. യു.എ.ഇ കോൺസുലേറ്റിലെ ഉന്നതർക്കും കമ്മിഷൻ കിട്ടി. കരാർ

ഏ​റ്റെടുക്കാൻ നിർമാണ കമ്പനിയുമായി ചർച്ച നടത്തിയത് സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരാണെന്നും എൻഫോഴ്സ്‌മെന്റ് പറയുന്നു.