തിരുവനന്തപുരം: കൊവിഡ് രോഗികൾ പെരുകുന്നതിനിടെ ആരോഗ്യപ്രവർത്തകർക്കിടയിൽ
സമ്പർക്കവ്യാപനം കൂടുന്നു. ജൂലായിൽ സംസ്ഥാനത്ത് 442 ആരോഗ്യപ്രവർത്തകരാണ് കൊവിഡ് ബാധിതരായത്. ജോലിക്കിടയിൽ സാമൂഹ്യഅകലം കർശനമായിപാലിക്കണമെന്നും ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ രോഗബാധിതരായത് 134. കണ്ണൂരിൽ 92, കോഴിക്കോട് 52 പേർക്കും രോഗം സ്ഥിരീകരിച്ചു. ഏറ്റവും കുറവ് പാലക്കാടാണ്- 22. രോഗം സ്ഥിരീകരിച്ച 391 ആരോഗ്യപ്രവർത്തകരും രോഗികളുമായി നേരിട്ട് ഇടപെടുന്നവരാണ്. 154 പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. 127 പേർക്ക് ലക്ഷണം ഉണ്ടായിരുന്നില്ല.