കുണ്ടറ: മകൻ ഓടിച്ച ഓട്ടോറിക്ഷയിൽ കാറിടിച്ച് വൃദ്ധപിതാവ് മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. മാമ്മൂട് തോട്ടുങ്കര വെൽഫെയർ സ്കൂളിന് സമീപം പണയിൽ വീട്ടിൽ മുഹമ്മദ് ഇസ്മയ്ലാണ് (75) മരിച്ചത്. മകൻ ജമാലുദ്ദീനെ (56) ഗുരുതരമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചന്ദനത്തോപ്പ് പെട്രോൾ പമ്പിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ജമാലുദ്ദീൻ വാപ്പയെ കൂട്ടി സാധനങ്ങൾ വാങ്ങാനായി ചന്ദനത്തോപ്പിലേക്ക് പോകുമ്പോഴായിരുന്നു അപകടം.ഐഷാബീവിയാണ് മുഹമ്മദ് ഇസ്മയ്ലിന്റെ ഭാര്യ. മറ്റുമക്കൾ: ഇബ്രാഹിംകുട്ടി, സൗദാബീവി, നസീറാബിവി, ഷാജഹാൻ, നസീമ.