gandhi

പലോട് രവി എഴുതിയ 'നൂറ്റാണ്ടിന്റെ ചരിത്ര വിസ്മയം" എന്ന ലേഖനത്തിൽ പറയാതെ പോയ ഒരു കാര്യം ശ്രദ്ധയിൽപ്പെടുത്തട്ടെ. വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം കൊടുക്കുന്നവരെ സന്ദർശിക്കാൻ ടി.കെ. മാധവനാണ് ഗാന്ധിജിയെ ക്ഷണിച്ചുകൊണ്ടുവന്നത്. ആ സന്ദർശന വേളയിൽ ഇലഞ്ഞൂർ കുമാരൻ എന്ന ഗാന്ധിയന്റെ വസതിയിലും ഗാന്ധിജി വന്നു. 1934 ജനുവരി 19ന് ഗാന്ധിജി അടൂരിൽ വന്നു. കുന്നത്തൂർ എസ്.എൻ.ഡി.പി യൂണിയന്റെ ആസ്ഥാന മന്ദിരമായ ടി.കെ. മാധവ സൗധത്തിനു തറക്കല്ലിട്ടതു മഹാത്മാഗാന്ധിയാണ്. ഇപ്പോഴും ആ ശിലാഫലകം വ്യക്തമായി കാണാം. ഇപ്പോഴത്തെ അടൂർ എസ്.എൻ.ഡി.പി യൂണിയന്റെ ആസ്ഥാന മന്ദിരമാണ് ടി.കെ. മാധവ സൗധം. അതുവഴി പറക്കോട് മാർക്കറ്റിൽ വന്ന ഗാന്ധിജി ഒരു ഹരിജൻ സ്ത്രീയിൽ നിന്ന് ഒരു തഴപ്പായ് വാങ്ങി. അടൂരിനടുത്തുള്ള വടകടത്തുമാവ് എന്ന സ്ഥലത്ത് ഒരു ആൽമരച്ചുവട്ടിലായിരുന്നു അന്നത്തെ പൊതുയോഗം. ഗാന്ധിജി യോഗത്തിൽ സംസാരിച്ചു.

സി.വി ചന്ദ്രൻ, അടൂർ

ഫോൺ: 9446601310