b

കടയ്ക്കാവൂർ: കേരളത്തിന് മാതൃകാപരമായ രീതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ അഞ്ചുതെങ്ങ് ഫെറോന വികാരിയും മാമ്പള്ളി ഇടവക വികാരിയുമായ ഫാദർ ജോസഫ് പാസ്ക്കറെ ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്ത് ആദരിച്ചു. കേരളത്തിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത നാൾ മുതൽ സർക്കാരിന്റെയുംആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കാൻ അക്ഷീണം പ്രവർത്തിച്ച പുരോഹിതനാണ് ഫാദർ ജോസഫ് പാസ്ക്കർ.

ചിറയിൻകീഴ് ബ്ളോക്ക് പഞ്ചായത്തിന് വേണ്ടി ആർ.ഡി.ഒ ജോൺ സാമുവലും കൊവിഡ്- 19 താലൂക്ക്തല നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവും ഫാദറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ബ്ളോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, മുൻ അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു, ആറ്റിങ്ങൽ ഡി.വൈ.എസ്.പി. വൈ.എസ്. സുരേഷ്, അഞ്ചുതെങ്ങ് സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രദാസ്, മാമ്പള്ളിയിലെ പുതിയ ഇടവക വികാരി ഫാദർ ജസ്റ്റിൻ ജൂഡ്, ഇടവക സെക്രട്ടറി ആർ. ജറാൾഡ് എന്നിവർ പങ്കെടുത്തു.