സിൽക്ക് സ്മിതയെ അനുകരിച്ചുകൊണ്ട് ട്രാൻസ് വുമൺ ദീപ്തി കല്യാണി പങ്കിട്ട ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറെ ചർച്ച ആയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗ്ലാമറസ് വേഷങ്ങളിൽ എത്തിയ ചിത്രങ്ങൾ ദീപ്തി പങ്കിട്ടത്. ' അവൾ വരവായ് കാമാഗ്നി ആയി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ വിമർശനങ്ങളും ഉയർന്നിരിക്കുകയാണ്. ഇത്രയും ഗ്ലാമറസ് ആകണോ എന്നാണ് ചിലർ പങ്ക് വയ്ക്കുന്ന കമന്റ്. ട്രാൻസ് മോഡലുകളുടെ ഒരുപാട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. എങ്കിലും ദീപ്തിയുടെ ചിത്രങ്ങൾക്ക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത്. 'ലോക്ക് ഡൗൺ ആയതുകൊണ്ട് ഡാൻസ് പ്രോഗ്രാമുകൾ ഒന്നും നടക്കാത്ത അവസ്ഥയിലാണ് ഫോട്ടോഷൂട്ടിലേക്ക് ദീപ്തി തിരിഞ്ഞത്. കൊറിയയോഗ്രാഫർ നൽകിയ മൂന്ന് തീമുകളിൽ സിൽക്കിസ് സ്മിതയെയാണ് അന്ന് ദീപ്തി തിരഞ്ഞെടുത്തത്. സിൽക്കിന്റെ ഏഴിമല പൂഞ്ചോല ഡാൻസ് ചെയ്യണം എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നെന്നും ക്യാമറക്ക് മുൻപിൽ ഒരു അവസരം കിട്ടുന്നത് ആദ്യമായിട്ടാണെന്നും ദീപ്തി പറഞ്ഞിരുന്നു.