abhaya

തിരുവനന്തപുരം: വിധവകൾക്ക് അഭയവും കുടുംബ ചുറ്റുപാടും നൽകുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ സഹായം നൽകുന്ന അഭയകിരണം പദ്ധതിക്ക് വനിത ശിശുവികസന വകുപ്പ് 99 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പദ്ധതിയിലെ 900 ഗുണഭോക്താക്കൾക്ക് 11 മാസത്തെ കുടിശിക നൽകുന്നതിനാണ് തുക അനുവദിച്ചത്.