പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിലെ നായിക നിരയിൽ നിവേദാ തോമസും. ദുൽഖറും കീർത്തി സുരേഷും വേഷമിട്ട മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മറ്റൊരു നായിക ദീപിക പദുക്കോണാണ്.
മലയാളത്തിൽ വെറുതേ അല്ല ഭാര്യ, റോമൻസ് തുടങ്ങിയ നിരവധി ചിത്രങ്ങളിലഭിനയിച്ച നിവേദ രജനികാന്തിന്റെ ദർബാറിലാണ് ഒടുവിലഭിനയിച്ചത്.
തെലുങ്കിൽ നാനിയോടൊപ്പമഭിനയിച്ച 'വി" റിലീസാകാനുണ്ട്.