plus-one-admission

തിരുവനന്തപുരം: പ്ളസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് വൈകിട്ട് 5 വരെ ഓൺലൈനിൽ സമർപ്പിക്കാം. 4,61,717 അപേക്ഷകളാണ് ഇന്നലെ വരെ കിട്ടിയത്.

സർക്കാർ സ്കൂളുകളിൽ 1,62810, എയ്ഡഡിൽ 1,88030, അൺഎയ്ഡഡിൽ 55596 എന്നിങ്ങനെ ആകെ 4,06436 സീറ്റുകളാണുള്ളത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സീറ്റ് 61615. കുറവ് വയനാട് ജില്ലയിൽ 10296. മറ്റ് ജില്ലകളിൽ: തിരുവനന്തപുരം 34020, കൊല്ലം 28907, പത്തനംതിട്ട 16126, ആലപ്പുഴ 24819, കോട്ടയം 24051, ഇടുക്കി 12863, എറണാകുളം 35214, തൃശൂർ 35326,പാലക്കാട് 33037, കോഴിക്കോട് 40362, കണ്ണൂർ 33087, കാസർകോട് 16718.

ട്രയൽ അലോട്ട്മെന്റ് 24 ന് നടക്കും. ഫസ്റ്റ് അലോട്ട്മെന്റ് സെപ്തംബർ 7നും രണ്ടാം അലോട്ട്മെന്റ് 22 നും സപ്ളിമെന്ററി അലോട്ട്മെന്റ് 29 നുശേഷവുമാണ്.