തിമിര ശസ്ത്രക്രിയയ്ക്ക് വധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടർ ജീവിത വികാസങ്ങൾ ചർച്ച ചെയ്യുന്ന തി.മി.രം അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ശ്രദ്ധ നേടുകയാണ്. ഭൂട്ടാൻ ഗോൾഡൻ ഡ്രാഗൺ അവാർഡ്, കൊൽക്കത്ത സൺ ഓഫ് ദ് ഈസ്റ്റ് അവാർഡ് എന്നിവയും സ്വന്തമാക്കി. സുധാകരൻ എന്ന കഥാപാത്രവുമായി നേരിട്ടും അല്ലാതെയും ഇടപെടുന്ന സ്ത്രീകൾ അയാളിലുണ്ടാക്കുന്ന ഉൾക്കാഴ്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നതാണ് ഇതിവൃത്തം. 'കണ്ണാണ് പെണ്ണ്' എന്ന ടാഗ്ഗ്‌ലൈനോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.കെ. സുധാകരൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ശിവറാം മണിയാണ്. ഛായാഗ്രഹണം: ഉണ്ണി മടവൂർ. അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ എന്നിവരുടെ വരികൾക്ക് അർജുൻ രാജ്കുമാർ സംഗീതം നൽകിയിരിക്കുന്നു. കെ.കെ സുധാകരൻ, വിശാഖ് നായർ, രചന നാരായണൻകുട്ടി, ജി. സുരേഷ്‌കുമാർ , പ്രൊഫ അലിയാർ, മോഹൻ അയിരൂർ, മീരാ നായർ, ബേബി സരോജം, കാർത്തിക, ആശാനായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരാണ് അഭിനേതാക്കൾ. പി.ആർ.ഒ: അജയ് തുണ്ടത്തിൽ.