കല്ലമ്പലം: പ്രൈവറ്റ് ബസുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള കടവിള - കട്ടപ്പറമ്പ് റോഡ് തകർന്നിട്ട് മാസങ്ങളായി. റോഡിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് എം.പി, എം.എൽ.എ, പഞ്ചായത്ത് മെമ്പർ തുടങ്ങിയവർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 13 വർഷത്തോളമായി റോഡിന്റെ അറ്റകുറ്റപ്പണികൾ നിലച്ചിട്ട്. കിടപ്പ് രോഗികൾ ഉൾപ്പെടെ നൂറു കണക്കിന് രോഗ ബാധിതരായ ആളുകൾ യാത്ര ചെയ്യുന്നത് ഈ റോഡുവഴിയാണ്. റോഡിന്റെ തകർച്ച മൂലം അപകടങ്ങളും നിത്യ സംഭവമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.