നാഗർകോവിൽ: മണവാളക്കുറിച്ചിയിൽ മുത്തശ്ശിയുടെ തലയിൽ ക്രിക്കറ്റ്‌ ബാറ്റുകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. മണവാളക്കുറിച്ചി, തിരുനയിനാർകുറിച്ചി സ്വദേശിനിയായ സെൽവത്തെ (83) കൊലപ്പെടുത്തിയ സംഭവത്തിൽ ചെറുമകനായ രതീഷ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രതീഷിന്റെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. വീട്ടിൽ മുത്തശ്ശിയും ചെറുമകനും മാത്രമാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ അയൽവാസികൾ സെൽവത്തെ വീടിന്റെ പുറത്ത് തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. കൊലയ്ക്ക് കാരണം എന്തെന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.