തിരുവനന്തപുരം: സംസ്ഥാനത്തെ സർവീസ്, സാമൂഹ്യക്ഷേമ പെൻഷനുകൾ ഇന്ന് മുതൽ വിതരണം ചെയ്യും.
ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമ പെൻഷനായ 2,600 രൂപയുടെ വിതരണം ബാങ്ക് അക്കൗണ്ടുകളും സഹകരണ ബാങ്കുകളും വഴിയാണ്. ക്ഷേമ പെൻഷൻ 44.31 ലക്ഷം പേർക്കും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ 9.2 ലക്ഷം പേർക്കുമാണ് . ബാങ്കുകളിൽ തിരക്കൊഴിവാക്കാൻ അക്കൗണ്ട് നമ്പറിന്റെ അടിസ്ഥാനത്തിൽ പണമിടപാടുകൾക്ക് സമയം നിശ്ചയിച്ചിട്ടുണ്ട്.0,1,2,3 നമ്പറുകളിൽ അവസാനിക്കുന്നവർക്ക് രാവിലെ 10 മുതൽ 12 വരെയും 4,5,6,7 നമ്പറുകാർക്ക് 12 മുതൽ 2 വരെയും 8,9 നമ്പറുകാർക്ക് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ 4 വരെയുമാണ് സമയം.
സർവീസ് പെൻഷൻ
സമയക്രമം
ആഗസ്ത് 20- രാവിലെ 9 മുതൽ 1 മണി വരെ പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവരും ഉച്ചയ്ക്ക് 2 മുതൽ 5 വരെ ഒന്നിൽ അവസാനിക്കുന്നവരും.
ആഗസ്ത്21-രാവിലെ 9 മുതൽ 1 മണി വരെ രണ്ടിൽ അവസാനിക്കുന്നവരും, 2 മുതൽ 5 വരെ മൂന്നിൽ അവസാനിക്കുന്നവരും.
ആഗസ്ത് 24- രാവിലെ 9 മുതൽ 1 മണി വരെ നാലിൽ അവസാനിക്കുന്നവരും, 2 മുതൽ 5 വരെ അഞ്ചിൽ അവസാനിക്കുന്നവരും.
ആഗസ്ത്25- രാവിലെ 9 മുതൽ 1 മണി വരെ ആറിൽ അവസാനിക്കുന്നവരും 2 മുതൽ 5 വരെ ഏഴിൽ അവസാനിക്കുന്നവരും.
ആഗസ്ത്26- രാവിലെ 9 മുതൽ 1 മണി വരെ എട്ടിൽ അവസാനിക്കുന്നവരും, 2 മുതൽ 5 മണി വരെ 9ൽ അവസാനിക്കുന്നവരും.
പൊതുമേഖല സ്ഥാപനങ്ങളിലെ ബോണസിന് അർഹരല്ലാത്ത ജീവനക്കാർക്ക് 2750 രൂപ ഉത്സവ ബത്ത ലഭിക്കും.
.