വെള്ളറട: അനുദിനം കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന മലയോര ഗ്രാമങ്ങളെ ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ദിവസം മാത്രം 48 പേർക്ക് രോഗം സ്ഥിരീകരിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ 62 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 19 പേർക്ക് പോസിറ്രീവായി. ഇതിൽ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. മാണിനാട്- 1, വണ്ടിത്തടം- 6, ചാവടി 6, കോട്ടുക്കോണം-6 എന്നിങ്ങനെയാണ് രോഗബാധ. അമ്പൂരി ഗ്രാമപഞ്ചായത്ത് അമ്പൂരി സബ് സെന്ററിൽ നടത്തിയ പരിശോധനയിൽ എട്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. കുട്ടമല- 5, മായം -2, കൂട്ടപ്പൂ- 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ 12 പേർക്കും ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ മൂന്നുപേർക്കും രോഗം സ്ഥീരീകരിച്ചു. വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന പരിശോധനയിൽ 6 പേർക്കും രോഗബാധ കണ്ടെത്തി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൂതാളി വാർഡ് പിന്നകുന്നുവിള പുത്തൻവീട്ടിൽ സുന്ദരന്റെ (71) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.