ബാലരാമപുരം:ബാലരാമപുരം പഞ്ചായത്തിൽ രണ്ട് ദിവസത്തിനിടെ 22 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതിൽ രണ്ടെണ്ണം പള്ളിച്ചൽ പഞ്ചായത്തിലാണ്.125 പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തിയതിലാണ് ഇത്രയും പേർക്ക് രോഗബാധയേറ്റത്.ഇതുവരെ 145 പേർക്കാണ് പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.ഇതിൽ 72 പേരുടെ ഫലം നെഗറ്റീവ് ആയി.73 പേർ ചികിത്സയിലാണ്. നിയന്ത്രണങ്ങൾ മാറിയതോടെ ബാലരാമപുരത്ത് തിരക്കും ക്രമാതീതമായും വർദ്ധിച്ചിട്ടുണ്ട്.ഓണക്കാലമായതോടെ കച്ചവട സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിച്ച് രാത്രിയിലും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.സർവ്വകക്ഷിയോഗം വിളിച്ച് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബാലരാമപുരത്ത് വ്യാപാരം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.