immoral

നാഗർകോവിൽ: വെട്ടുവന്നിമഠത്തിൽ വാടകവീട്ടിൽ അനാശാസ്യപ്രവർത്തനം നടത്തിയ 4 പേരെ അറസ്റ്റ് ചെയ്തു. താമരക്കുളം സ്വദേശി ഗോൾഡ്വിൻ(32),നാഗർകോവിൽ പ്രതാപ് കുമാർ (57),തോവാള സ്വദേശി ബൂതിങ്കം (60),ബ്രോക്കറായ തിരുവനന്തപുരം സ്വദേശിനി ദേവിക (38),തിരുവനന്തപുരം സ്വദേശിനിയായ മറ്റൊരു യുവതി എന്നിവരാണ് പിടിയിലായത്. വാടകയ്ക്ക് വീട് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തി വരികയായിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിമെൻസ് ഹെല്പ് സെന്ററിലും 4 പേരെ കോടതിയിൽ ഹാജരാക്കി ശേഷം റിമാൻഡിലുമാക്കി.