arjunan
പരുത്തിപ്പള്ളി ജി.അർജ്ജുനൻ

കാട്ടാക്കട:കുറ്റിച്ചൽ പരുത്തിപ്പള്ളി ശ്രീകൃഷ്ണ സദനത്തിൽ ജി.അർജ്ജുനൻ (66) നിര്യാതനായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കുറ്റിച്ചൽ ഗ്രാമ പഞ്ചായത്തംഗം, ആര്യനാട് നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി, എസ്.എൻ.ഡി.പി യോഗം പരുത്തിപ്പള്ളി ശാഖാ പ്രസിഡന്റ്, ആർ.എസ്.പി ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആധാരം എഴുത്ത് ജോലിയിലും സജീവമായിരുന്നു.
കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ രണ്ട് തവണ അംഗമായിരുന്നു. മത്സരിച്ച പഞ്ചായത്ത്-ബ്ലോക്ക് പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെല്ലാം വിജയം നേടിയിരുന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യനാട് നിയോജക മണ്ഡലത്തിൽ കോൺഗ്രസിലെ ജി.കാർത്തികേയനെതിരെയുള്ള മത്സരത്തിലാണ് പരാജിതനായത്. ഭാര്യ:വത്സല. മക്കൾ:എ.വി.പ്രിയങ്ക, എ.വി.രാഹുൽ. മരുമക്കൾ:സഞ്ചയ്,അശ്വതി.