കരിപ്പൂർ വിമാനാപകടം പ്രമേയമാക്കി മായ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കാലിക്കറ്റ് എക്സ്പ്രസ്'. മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രത്തിൽ നൂറിൽപ്പരം പുതുമുഖ താരങ്ങൾക്കൊപ്പം മലയാളത്തിലെ പ്രമുഖ താരവും എത്തുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. 2021 ജനുവരിയിൽ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തിൽ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് നിർമാണം. ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച രാത്രിയാണ് കേരളത്തെ നടുക്കിയ വിമാനാപകടം നടക്കുന്നത്.