കിളിമാനൂർ: ലോക മനുഷ്യത്വ ദിനത്തിൽ തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിവാഹ ധനസഹായം നൽകി. പുതുക്കോട്, ചെറുകോട് കിഴക്കുംകര പുത്തൻവീട്ടിൽ നവാസിന്റെ മകളുടെ വിവാഹത്തിനാണ് സഹായമെത്തിച്ചത്. നേരത്തെ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നവാസിന് ചികിത്സാ ധനസഹായവും നൽകിയിരുന്നു. ഗ്രൂപ്പ് പ്രസിഡന്റ് എ.എം. ഇർഷാദ്, ഗ്രൂപ്പ് ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, അഡ്മിൻ എസ്. ഫൈസി, ഗ്രൂപ്പ് പ്രതിനിധികളായ എ. അനസ്, നിസാർ കുന്നുംപുറം, ബഷാർ മുഹമ്മദ്, എ. മുനീർ എന്നിവർ നേതൃത്വം നൽകി.