വർക്കല: നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ ഇന്റേണൽ ക്വാളിറ്രി അഷ്വറൻസ് സെൽ സംഘടിപ്പിക്കുന്ന ദേശീയ വെബിനാർ സീരീസിന്റെ ഉദ്ഘാടനം ഡോ. കെ.സി.ബൈജു നിർവഹിച്ചു.എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജി.എസ്.ആർ.എം മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ. ഷീബ.പി അദ്ധ്യക്ഷത വഹിച്ചു. ഡോ. പ്രമോദ് ജി. നായർ, ഡോ. റീത്ത രവി എന്നിവർ സംസാരിച്ചു. കോ-ഓർഡിനേറ്രർ ഡോ. സ്മിത.എസ് സ്വാഗതവും അപർണ നന്ദിയും പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക മേഖലയും കോവിഡിന്റെ സ്വാധീനവും, ഡിജിറ്റൽ ലൈബ്രറിയും വിദ്യാഭ്യാസവും, ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണക്രമത്തിന്റെ ആവശ്യകത, ഓൺലൈൻ സാങ്കേതിക വിദ്യകൾ, സുസ്ഥിര ആരോഗ്യത്തിന് ആയുർവേദം, ദുരന്തനിവാരണത്തിൽ വിദ്യാർത്ഥികളുടെ പങ്ക്, വിദ്യാർത്ഥികളും സാമൂഹിക ഉത്തരവാദിത്വവും തുടങ്ങി ഇരുപതോളം വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസെടുക്കും. അസിസ്റ്റന്റ് പ്രൊഫസർമാരായ പ്രവീൺ.ആർ, അജിത്ത്.എസ്, ബാബുസുനിൽ എന്നിവർ വെബിനാറിന് നേതൃത്വം നൽകും. സാങ്കേതിക മേൽനോട്ടം ഡോ. സംഗീത.എൻ.ആർ, ചിത്ര. എസ്, ഡോ. വിജി.വി എന്നിവരും റിപ്പോർട്ടിംഗ് വിഭാഗത്തിന്റെ മേൽനോട്ടം ഡോ. റാണി.കെ.വിയും നിർവഹിക്കും.