തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള ചിൽഡ്രൻസ് പാർക്ക് നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നു. കനകക്കുന്നിന് എതിർവശത്തുള്ള പാർക്കിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിച്ചു.പാർക്ക് അറ്റകുറ്റപ്പണികളുടെ അഭാവം കാരണം നിലവിൽ പ്രവർത്തനരഹിതമാണ്. നാല് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ പാളയം രാജൻ, എസ്. പുഷ്‌പലത, കൗൺസിലർ ഐഷ ബേക്കർ, സ്‌മാർട്ട് സിറ്റി സി.ഇ.ഒ പി. ബാലകിരൺ, ജനറൽ മാനേജർ സനൂപ് ഗോപീകൃഷ്ണ, വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനിയർ ഹേമ എന്നിവർ പങ്കെടുത്തു.
ചെലവ് - 1.92 കോടി രൂപ
പാർക്ക് പുത്തനാകും
-------------------------------------------------------------
റോപ് ബ്രിഡ്‌ജ്, ലൈഫ് സൈസ് ഓപ്പൺ ചെസ്, റോളർ സ്‌കേറ്റിംഗ്, ഓപ്പൺ ജിം, എൽഡേഴ്‌സ് കോർണർ, ഫുഡ് കിയോസ്‌ക് തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ സജ്ജീകരിക്കും. കൂടുതൽ ഇരിപ്പിടങ്ങൾ നിർമ്മിക്കാനും തീരുമാനിച്ചു. പാർക്കിന്റെ പ്രവേശന കവാടം, നടപ്പാത, ചുറ്റുമതിൽ, കുളം എന്നിവ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.