tourisum

തിരുവനന്തപുരം: കൊവിഡ് കാലത്തിനു ശേഷമുള്ള സുരക്ഷിതയാത്ര പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള ഇന്ത്യയിലെ ഔദ്യോഗിക ഏജൻസിയായി അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസിനെ (അറ്റോയി) തിരഞ്ഞെടുത്തു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലാണ് (ഡബ്ല്യൂ.ടി.ടി.സി)ഈ പ്രഖ്യാപനം നടത്തിയത്.

കൊവിഡ് കാലത്തിനുശേഷം ആഭ്യന്തര രാജ്യാന്തര യാത്രകൾ പുനരാരംഭിക്കമ്പോൾ സുരക്ഷിത യാത്രാരീതികളെക്കുറിച്ച് പ്രചാരണം, ബോധവത്കരണം എന്നിവ നടത്തി വിനോദസഞ്ചാരികൾ അടക്കമുള്ള യാത്രികരിൽ ആത്മവിശ്വാസം വളർത്തുകയാണ് ലക്ഷ്യമിടുന്നതെന്ന് അറ്റോയി പ്രസിഡന്റ് സി.എസ്. വിനോദ് പറഞ്ഞു.