kadakampally-surendran

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അമ്പത് വർഷത്തേക്ക് അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുളള കേന്ദ്ര തീരുമാനം കൊവിഡ് കാലത്തെ പകൽക്കൊള്ളയാണെന്ന് മന്ത്റി കടകംപളളി സുരേന്ദ്രൻ. 170 കോടി ലാഭത്തിലുളള വിമാനത്താവളം കച്ചവടം ചെയ്യുന്നതിലൂടെ ബി.ജെ.പി കോടികളുടെ അഴിമതിയാണ് നടത്തിയത്. സംസ്ഥാന സർക്കാരിന്റെ താത്പര്യത്തെ മറികടന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. വിമാനത്താവളത്തിന്റെ ഭൂമി അഞ്ച് ഘട്ടങ്ങളിലായി സർക്കാരാണ് വാങ്ങിനൽകിയത്. റൺവേ വിപുലീകരണത്തിനായി 18 ഏക്കർ ഏറ്റെടുക്കുന്നു. ഈ ഭൂമിയെല്ലാം അടക്കമാണ് ഒരു സ്വകാര്യ മുതലാളിക്ക് വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. സുപ്രീംകോടതിയിലുള്ള കേസിന്റെ ഉത്തരവ് വരുംമുൻപുള്ള ഈ തീരുമാനം കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും കനത്ത അഴിമതിയാണ് ഇതിനു പിന്നിലുള്ളതെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.