തിരുവനന്തപുരം: മുൻഗണനാ വിഭാഗത്തിൽപെട്ട (പിങ്ക്) കാർഡുകൾക്കുള്ള സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ഇന്നു മുതൽ ആരംഭിക്കും. കാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവർക്കാണ് ഇന്നു കിറ്റ് വിതരണം. കാർഡ് ഉടമകൾക്ക് ജൂലായിൽ റേഷൻ വാങ്ങിയ കടകളിൽ നിന്നു കിറ്റുകൾ ലഭിക്കും. മറ്റു ദിവസങ്ങളിലെ ക്രമീകരണം: നാളെ: 1, 2 അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്, 22ന്: 3,4,5 അക്കങ്ങൾ, 24ന്: 6 മുതൽ 9 വരെ അക്കങ്ങളിൽ അവസാനിക്കുന്നവർക്ക്.