നെടുമങ്ങാട്:നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ കരിപ്പൂര്,വാണ്ട മേഖലയിൽ സി.പി.എമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവച്ച് ബി.ജെ.പിയിൽ ചേർന്ന ഷിജു,രാധാമണി, ശ്രീജു,അനന്തു എന്നിവർക്കും കുടുംബാംഗങ്ങൾക്കും സ്വീകരണം നൽകി.ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് പ്രവർത്തകരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ബി.ജെ.പി നെടുമങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, ജനറൽ സെക്രട്ടറി നെടുമങ്ങാട് ഉദയകുമാർ,ഏരിയ പ്രസിഡന്റ് ഹരിപ്രസാദ്,ഹരികുമാർ,നഗരസഭ കൗൺസിലർമാരായ സുമയ്യ മനോജ്,സംഗീത രാജേഷ് എന്നിവർ നേതൃത്വം നൽകി.