തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിതരുടെ എണ്ണം 2333 ലേക്ക് കുതിച്ചുയർന്നു. പ്രതിദിന രോഗികളുടെ എണ്ണം 2000 കടക്കുന്നത് ഇതാദ്യമാണ്. 1700 വരെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ.
2151 പേർക്ക് സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്. 60 പേർ വിദേശത്തുനിന്നും 98 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവർ. 7 ഐ.എൻ.എച്ച്.എസ് ജീവനക്കാർക്കും 17 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.
രോഗം മാറിയത് 1217 പേർക്കാണ്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികളുണ്ടായത്- 540.
മരണശേഷം പരിശോധനാഫലം പുറത്തുവന്നതിൽ ഇന്നലെ 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാലടി സൗത്ത് സ്വദേശിനി ഭാർഗവി (90), ആര്യനാട് സ്വദേശിനി മീനാക്ഷി (86), പത്തനംതിട്ട അടൂർ സ്വദേശി ഷംസുദീൻ (65), കൊല്ലം കുളത്തൂപ്പുഴ സ്വദേശി രാജൻ (56), ആലുവ സ്വദേശിനി ജമീല (53), കോതമംഗലം സ്വദേശി ടി.വി. മത്തായി (67), കോതാട് സ്വദേശി തങ്കപ്പൻ (64) എന്നിവരുടെ ഫലമാണ് പോസിറ്റീവായത്. ഇതോടെ മരണം 182 ആയി.
#ചികിത്സയിലുള്ളത് 17,382
#രോഗം മാറിയവർ 32,611
#പുതിയ ഹോട്ട് സ്‌പോട്ടുകൾ 19