123

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. മലദ്വാരത്തിലൂടെ കടത്താൻ ശ്രമിച്ച 600 ഗ്രാം സ്വർണമാണ് ഇന്നലെ കസ്റ്റംസ് പിടികൂടിയത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായ കാസർകോട് സ്വദേശിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്. 26.5 ലക്ഷം രൂപ വിലയുള്ള സ്വർണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. കാസർകോട് സ്വദേശി എന്തിന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങി എന്ന സംശയത്തെ തുടർന്നാണ് കസ്റ്റംസ് ചോദ്യം ചെയ്‌തത്. നാലുദിവസം മുമ്പ് കോഴിക്കോട് നിന്ന് ദുബായിലേക്കു പോയ ഇയാൾ പെട്ടെന്നു തിരികെവരാനുള്ള കാരണം ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.