നെടുമങ്ങാട് :നാല്പതടിയോളം ആഴമുള്ള കിണറ്റിൽ അകപ്പെട്ട ഗൃഹനാഥനെ നെടുമങ്ങാട് ഫയർസ്റ്റേഷൻ ജീവനക്കാർ സാഹസികമായി രക്ഷപ്പെടുത്തി. വെള്ളനാട് വെളിയനൂർ സരസ്വതി മന്ദിരത്തിൽ ശശികുമാർ (42) ആണ് രക്ഷപ്പെട്ടത്.നെറ്റിന്റെയും റോപ്പിന്റെയും സഹായത്തോടെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.എസ് അനൂപ് കിണറ്റിലിറങ്ങിയാണ് ശശികുമാറിനെ കരക്കെത്തിച്ചത്.ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരിപ്രസാദ് നേതൃത്വം നൽകി.