കോവളം: തിരുവല്ലത്ത് മരിച്ച ഗൃഹനാഥന്റെ സ്രവ പരിശോധാ ഫലം പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പധികൃതർ . ഏതാനും ദിവസങ്ങൾക്ക് മുമ്പ് അതിയായ തൊണ്ടവേദനയെത്തുടർന്നാണ് തിരുവല്ലം പുഞ്ചക്കരി തിരുവഴിമുക്ക് നിരപ്പിൽ വീട്ടിൽ ശിവശങ്കരൻ നാടാരെ (69) തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞ ശനിയാഴ്ച മരണപ്പെടുകയായിരുന്നു. ശ്യാമളയാണ് ഭാര്യ. ബിന്ദു, ഷീജകുമാരി, ഗിരീശൻ എന്നിവർ മക്കളും രാജൻ, സുരേന്ദ്രൻ, സിന്ധു എന്നിവർ മരുമക്കളുമാണ്.