കേരള സർവകലാശാല
ബി.എഡ് രണ്ടാം സെമസ്റ്റർ പുതുക്കിയ പരീക്ഷാ തീയതി
ജൂലായ് 8 ന് നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് ഡിഗ്രി പരീക്ഷ (റഗുലർ /സപ്ലിമെന്ററി) ആഗസ്റ്റ് 24 നും ജൂലായ് 6 ന് തിരുവനന്തപുരംകോർപ്പറേഷൻ പരിധിയിൽ മാത്രം ട്രിപ്പിൾലോക്ഡൗൺ കാരണം മാറ്റിവച്ച പരീക്ഷ ആഗസ്റ്റ് 26 നും നടത്തും. സബ്സെന്ററുകൾ അനുവദിക്കില്ല.
കണ്ണൂർ യൂണി. വാർത്തകൾ
പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം
വിദൂര വിദ്യാഭ്യാസ വിഭാഗം ഇന്ന് നടത്താനിരുന്ന രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി) പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്തി. പയ്യന്നൂർ കോളേജ് കേന്ദ്രമായ വിദ്യാർത്ഥികൾ പിലാത്തറ സെന്റ് ജോസഫ് കോളേജിൽ പരീക്ഷയ്ക്ക് എത്തിച്ചേരണം. മട്ടന്നൂർ പി.ആർ എൻ.എസ്.എസ് കോളേജ്, ഇരിട്ടി മഹാത്മാ ഗാന്ധി കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ പരീക്ഷയെഴുതണം. അതത് കോളേജ് പ്രിൻസിപ്പൽമാർ ചീഫ് സൂപ്രണ്ടുമാരായിരിക്കും. കൊവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് കേന്ദ്രങ്ങളിൽ എത്തിച്ചേരണം.