കഴക്കൂട്ടം: തോന്നയ്ക്കൽ ഭൂതാനകോളനിക്കടുത്ത് പാട്ടത്തിൻകര ഷമീം മൻസിലിൽ ഷാജഹാന്റെയും ഹയറുനിസയുടെ മകൻ ഷമീർ (28) ബൈക്കപടത്തിൽ മരിച്ചു. കഴിഞ്ഞദിവസം രാത്രി 12ഓടെ ദേശീയപാതയിൽ കഴക്കൂട്ടം പൊലീസ് സ്റ്റേഷനടുത്താണ് അപകടം. മെഡിക്കൽകോളേജ് ആശുപത്രിയിൽ ബന്ധുവിനെ കാണാനായി പോകവെയാണ് എതിരെ വാഹനം തട്ടാതെ വെട്ടിയൊഴിക്കുന്നതിനിടെ റോഡിലെ ബാരിക്കേടിൽ തലയിടിച്ച് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിഹിതനാണ്, മംഗലപുരം ഇംഗ്ളീഷ് ഇൻഡ്യൻ ക്ളേയിലെ ജീവനക്കാരൻ. സഹോദരങ്ങൾ: ഷെമി, ഷംനാദ്.