ganesh

തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ച് ഗണേശോത്സവ ട്രസ്റ്റ് തൈക്കാട് മേഖലാ കമ്മിറ്റിയുടെയും പ്രവാസി വിശ്വകർമ്മ ഐക്യവേദിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഗണേശോത്സവ പൂജ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ബി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ കോളേജ് ജംഗ്ഷനിലുള്ള ഐക്യവേദി ഒാഫീസിൽ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ ചടങ്ങിൽ ശിവസേന രാഷ്ട്രീയ കാര്യസമിതി ചെയർമാൻ പെരിങ്ങമ്മല അജി, വലിയശാല രമേശ്, ഐക്യവേദി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ആർ. രതീഷ്, ജില്ലാ പ്രസിഡന്റ് മഹാസേനൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. വ്യാപാര വ്യവസായി ഏകോപന സമിതി തമ്പാനൂർ യൂണിറ്റ് പ്രസിഡന്റ് കെ.ആർ. രാജേന്ദ്രകുമാർ, സ്വദേശി വസ്ത്രാലയ ഉടമ ഗണേഷ് , ആർഷ ഭാരത ട്രസ്റ്റ് ചെയർമാൻ പ്രസാദ് എന്നിവർ പങ്കെടുത്തു.