ഓച്ചിറ: ഓച്ചിറയിൽ 1600 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ദേശീയ പാതയിൽ ഫുഡ് സേഫ്റ്റി ഓഫീസർ അനീഷയുടെ നേതൃത്വത്തിൽ മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് മത്സ്യം പഴകിയതാണെന്ന് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ കടലൂരിൽ നിന്നും കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി കൊണ്ടുപോയ 1600 കിലോ മത്സ്യമാണ് പിടികൂടിയത്. ഇത് 53 ബോക്സുകളിലായാണ് സൂക്ഷിച്ചിരുന്നത്. വാള, കണവ ഇനം മത്സ്യങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വില്ലേജ് ഓഫീസർ എം. അനിൽകുമാർ, വില്ലേജ് അസിസ്റ്റന്റ് എം. സുനീഷ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ മത്സ്യം കുഴിച്ചുമൂടി.