world-mosquito-day

തിരുവനന്തപുരം: കൊതുകളെ തുരത്താൻ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങളിലൂടെ കൊതുക് വ്യാപനം കുറയ്ക്കാനാകും. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കണം. സാനിറ്റേഷൻ സൗകര്യം മികച്ചതാക്കണം. വെള്ളം കെട്ടി നിൽക്കാതെ നോക്കണം.

കതകും ജനാലകളും അടച്ചിടണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഡീസലോ മണ്ണെണ്ണയോ ഒഴിക്കണം. കുളങ്ങളിലും ആഴം കുറഞ്ഞ കിണറുകളിലും കൂത്താടികളെ തിന്നുന്ന ഗപ്പി മത്സ്യങ്ങളെ വളർത്തണം. മലേറിയ, ഡെങ്കി, ചിക്കുൻഗുനിയ, യെല്ലോ ഫീവർ, മന്ത്, എൻസഫലൈറ്റിസ്, വെസ്റ്റ് നെയിൽ തുടങ്ങിയവയാണ് കൊതുക് വഴി പകരുന്ന പ്രധാന രോഗങ്ങൾ.