പെരിന്തൽമണ്ണ: സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയുടെ മാല സ്‌കൂട്ടറിലെത്തി പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പാതാക്കര സ്വദേശിയായ കൊളക്കട വീട്ടിൽ മുഹമ്മദ് ആരിഫാണ്(26) അറസ്റ്റിലായത്.ചൊവ്വാഴ്ച വൈകിട്ട് പെരിന്തൽമണ്ണയിൽ നിന്നും ഏലംകുളത്തെ വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന ഏലംകുളം സ്വദേശിയായ സ്ത്രീയുടെ മാല മറ്റൊരു സ്‌കൂട്ടറിൽ വന്ന യുവാവ് കുന്നപ്പള്ളി വളയംമൂച്ചിയിൽ വച്ച് പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ചും സ്‌കൂട്ടറിനെപ്പറ്റിയും വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു. തുടർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഇൻസ്‌പെക്ടർ സി.കെ നാസർ, സബ് ഇൻസ്‌പെക്ടർ സി.കെ നൗഷാദ്, എസ്.ഐ സി.പി മുരളി, എ.എസ്.ഐമാരായ അബ്ദുൾസലീം, ഷാജിമോൻ, സി.പി.ഒ മാരായ ഗോപാലകൃഷ്ണൻ, സജീർ, കൃഷ്ണകുമാർ, മിഥുൻ, ദിനേശ്, പ്രഫുൽ, വിജേഷ്, ഷാലു
എന്നിവരാണ് പ്രതിയെ പിടികൂടിയത്. .