തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പിന് അദാനിയുമായി പാട്ടക്കരാർ ഒപ്പിടുന്നത് 1200 ജീവനക്കാരെ ബാധിക്കും. ഡി.ജി.എം റാങ്കിന് താഴെയുള്ള എയർപോർട്ട് അതോറിട്ടി ജീവനക്കാർക്ക് പരമാവധി മൂന്നുവർഷം വിമാനത്താവളത്തിൽ തുടരാം. ഈ കാലയളവിലെ ശമ്പളം അദാനി ഗ്രൂപ്പ് നൽകണം. അതിനു ശേഷം ജീവനക്കാർക്ക് അദാനിഗ്രൂപ്പിൽ ചേരാം. അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിപ്പോകണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എയർപോർട്ട് അതോറിട്ടി നേരത്തേ ഉത്തരവിറക്കിയിരുന്നു.