high-court

തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ് അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ എയർപോർട്ട് അതോറിട്ടി എംപ്ലോയീസ് യൂണിയൻ ഹൈക്കോടതിയിൽ ഇന്ന് സ്റ്റേ ഹർജി നൽകും. എയർപോർട്ട് അതോറിട്ടി ജീവനക്കാരുടെ സംഘടനകളെല്ലാം ചേർന്ന് 456ദിവസമായി സംയുക്ത സമരത്തിലാണ്. കൊവിഡ് കാരണം ഇപ്പോൾ പ്രത്യക്ഷസമരം ഒഴിവാക്കിയിരിക്കുകയാണ്. സ്വകാര്യവത്കരണത്തിനെതിരായ സർക്കാരിന്റെയും എംപ്ലോയീസ് യൂണിയന്റെയുമടക്കമുള്ള ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കെയാണ് കേന്ദ്രതീരുമാനം.

മംഗളുരു അടക്കം മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയെങ്കിലും എയർപോർട്ട് അതോറിട്ടിക്ക് നൽകേണ്ട തുക ഇതുവരെ അദാനി നൽകിയില്ല. കൊവിഡിന്റെ പേരിൽ കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച് കേന്ദ്രസർക്കാർ ഒരു വർഷം സമയം നീട്ടി നൽകിയിട്ടുണ്ട്.