തിരുവനന്തപുരം: വളരെക്കാലമായി പരിതാപകരമായ അവസ്ഥയിലായിരുന്ന തിരുവനന്തപുരം വിമാനാത്താവളം സ്വകാര്യ പങ്കാളിത്തതോടെ വികസിപ്പിക്കാൻ തീരുമാനിച്ച നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയെ ബി.ജെ.പി സ്വാഗതം ചെയ്തു. തിരുവനന്തപുരത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും വിമാനത്താവളം ഉപയോഗിച്ചുവരുന്ന യാത്രക്കാരുടെയും ആഗ്രഹത്തിനനുസരിച്ചാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടിയെന്ന് ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് പറഞ്ഞു.
തിരുവനന്തപുരം വിമാനത്തവള വികസനം അട്ടിമറിച്ച് അതിനെ സിയാലിന്റെയും കിയാലിന്റെയും ഫീഡർ സെന്ററാക്കി തരംതാഴ്ത്താൻ ശ്രമിച്ച ഇടതുസർക്കാറിനു ഏറ്റ അടികൂടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം. ശശി തരൂർ എം.പിയുടെ അവ്യക്തമായ നിലപാടുകൾക്കും തിരിച്ചടി ലഭിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനും സുരേഷ് ഗോപി എം.പിയും വിമാനത്താവള വികസനത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.