തിരുവനന്തപുരം: പൊതുജന പങ്കാളിത്തത്തോടെ കൊവിഡ് പ്രതിരോധം എങ്ങനെ ഫലപ്രദമായി നടപ്പാക്കാമെന്ന വിഷയത്തിൽ റൂറൽ പൊലീസ് വെബിനാർ സംഘടിപ്പിച്ചു. റൂറൽ പൊലീസ് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി, ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, സൈക്കോളജിസ്റ്റ് സോണിയാ നിഖിൽ, റൂറൽ ജില്ലാ അഡിഷണൽ പൊലീസ് സൂപ്രണ്ട് ഇ.എസ്. ബിജുമോൻ, റൂറൽ ജില്ലാ പൊലീസ് മേധാവി ബി. അശോകൻ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രമോദ് കുമാർ, ജില്ലയിലെ 73 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർമാൻമാർ, പൊതു പ്രവർത്തകർ, മാദ്ധ്യമ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പൊലീസ് ടെലി കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബിനാർ സംഘടിപ്പിടിച്ചത്. ചോദ്യങ്ങൾക്ക് ഡി.ഐ.ജി. സഞ്ജയ് കുമാർ മറുപടി നൽകി.