തിരുവനന്തപുരം: ഫ്രീ മെയിസൺസ് സംഘടനയുടെ തിരുവനന്തപുരം ഘടകമായ ലോഡ്ജ് അനന്തപത്മനാഭ നമ്പർ 280ന്റെ ആഭിമുഖ്യത്തിൽ ഫസ്റ്റ് ലൈൻ കൊവിഡ് കെയർ സെന്ററായ ഐരാണിമുട്ടം ഹോമിയോപ്പതി കോളേജിലെ അന്തേവാസികൾക്കായി അവശ്യവസ്തുക്കൾ കൈമാറി. പച്ചക്കറികൾ, പഴങ്ങൾ, പാൽ ഉത്പന്നങ്ങൾ എന്നിവയ്ക്കു പുറമെ രോഗികളായ കുട്ടികൾക്ക് ബുക്കുകൾ, കളിക്കോപ്പുകൾ, ഡോക്ടേഴ്സിനും രോഗികൾക്കും ചൂടുവെള്ളം തയ്യാറാക്കാൻ കെറ്റിൽ തുടങ്ങിയവയും നൽകി. കുറവൻകോണം എക്സോട്ടിക്ക സ്റ്റോറിൽ സംഘടനയുടെ ഭാരവാഹികളായ അനൂപ് വിശ്വനാഥ്, ദീപുരവി, ബാബു സെബാസ്റ്റ്യൻ, പത്മനാഭൻ നായർ, രഞ്ജിത്ത് കാർത്തികേയൻ, രാജേഷ് രവീന്ദ്രൻ, എക്സോട്ടിക്ക സ്റ്റോർ ഉടമയായ രാജൻ ശ്രീജിത്ത് എന്നിവർ ചേർന്ന് കൊവിഡ് ഫസ്റ്റ് ലൈൻ സെന്ററിന്റെ നോഡൽ ഓഫീസറായ ഡോ. അനിൽ രാധാകൃഷ്ണന് സാധനങ്ങൾ കൈമാറി.