dun-jsil-

നെയ്യാറ്റിൻകര:കൊവിഡ് രോഗിയെ പാർപ്പിച്ചതിനെ തുടർന്ന് അടച്ചു പൂട്ടിയ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിൽ പ്രവർത്തനം ആരംഭിച്ചു.ഇതോടെ പൂജപ്പുര ജില്ലാ ജയിലിൽ നിന്നും 80 റിമാന്റ് പ്രതികളെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി.കഴിഞ്ഞ ദിവസങ്ങളിൽ പൂജപ്പുര സെൻട്രൽ ജയിൽ,ജില്ല ജയിൽ,സ്പെഷ്യൽ സബ് ജയിൽ എന്നിവിടങ്ങളിലെ തടവുകാർക്കും,ജയിൽ ജീവനക്കാർക്കും കൊവിഡ് രോഗം സ്ഥിഥിരീകരിച്ച സാഹചര്യത്തിലാണ് ജില്ലാ ജയിലിൽ നിന്നും 80 റിമാൻ്റ് പ്രതികളെ നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി പാർപ്പിച്ചത്.ഇവരുടെ സുരക്ഷ ചുമതലകൾക്കായി ജില്ല ജയിലിൽ അറ്റാച്ച് ചെയ്തിരുന്ന നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിലെ ജീവനക്കാരെയും തിരികെ വിളിച്ചു.ജയിൽ തുറന്ന് പ്രവർത്തനം ആരംഭിക്കുന്നതോടെ ജയിലിലെ ജൈവ പച്ചക്കറി കൃഷി, മാസ്ക് നിർമ്മാണം എന്നിവ പുനരാരംഭിക്കാനും സാധിക്കുമെന്ന് ജയിൽ അധികൃതർ പറഞ്ഞു.