gggg

നെയ്യാറ്റിൻകര : സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച സ്വാതന്ത്ര്യസമര സേനാനിയായ കല്ലുവിള പൊടിയന്റെ പൗത്രനായ എം. രവീന്ദ്രനെയും കുടുംബത്തേയും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നിനോ അലക്സ് ആദരിച്ചു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റും കല്ലുവിള പൊടിയന്റെ പൗത്രന്റെ മകനുമായ ആർ.എസ്. അക്ഷയ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രമോദ്, ബ്ലോക്ക് പ്രസിഡന്റ് ചെങ്കൽ റെജി, മണ്ഡലം പ്രസിഡന്റുമാരായ വൈശാഖ്, ജറീഷ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് അബിൻ, ജിനീഷ് തുടങ്ങിയവർ പങ്കെടുത്തു.