ddd

നെയ്യാറ്റിൻകര :കൊവിഡ് മഹാമാരി മൂലം ദുരിതം അനുഭവിക്കുന്ന കരയോഗ അംഗങ്ങൾക്ക് സഹായ ഹസ്തവുമായി ബാലരാമപുരം തലയൽ എൻ.എസ്.എസ് കരയോഗം. കരയോഗത്തിന്റെ കീഴിൽ വരുന്ന 810 ഭവനകൾക്ക് 1000 രൂപ വീതം വിലയുള്ള ഭക്ഷ്യ കിറ്റുകളാണ് കരയോഗ ഭവനങ്ങളിൽ വിതരണം ചെയ്തത്.കരയോഗ ഓഫീസിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ് നായക സഭ അംഗവും നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കോട്ടുകാൽ കൃഷ്ണകുമാർ ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് നായക സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കോട്ടുകാൽ കൃഷ്ണകുമാറിനെ കരയോഗം പ്രസിഡൻ്റ് എൻ.ഹരിഹരൻ പൊന്നാട അണിയിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്.നാരായണൻ നായർ,കരയോഗം സെക്രട്ടറി രവീന്ദ്രൻ നായർ, വനിതാ സമാജം,കരയോഗ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു .