photo

വിതുര:സ്വാതന്ത്ര്യസമരസേനാനിയും ഫ്രീഡം ഫൈറ്റേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ ചെറ്റച്ചൽ ശേഖർജിയെ സമ്മോഹനം കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടിൽ ചെന്ന് ഓണപ്പുടവ നൽകി ആദരിച്ചു. സ്വാതന്ത്ര്യസമരസേനാനികളുടെ ഓഡിയോ,വീഡിയോ ദൃശ്യങ്ങളും,ചരിത്രരേഖകളും സൂക്ഷിച്ച് പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് സ്വാതന്ത്ര്യസമരചരിത്രമ്യൂസിയം സ്ഥാപിക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത പാലോട് രവി ആവശ്യപ്പെട്ടു.കെ.എസ്.ശബരിനാഥൻ എം.എൽ.എ,സമ്മോഹനം ചെയർമാൻ വിതുര ശശി,പിരപ്പൻകോട് സുഭാഷ്,തെന്നൂർ നസീം,എൻ.ജയ മോഹൻ,ബി.ആർ.എം.ഷഫീർ,തോട്ടുമുക്ക് അൻസർ,കെ. ഉവൈസ് ഖാൻ,ടി.നളിനകുമാരി,ജയപ്രകാശൻനായർ,ഷൈലജ.ആർ.നായർ,ചായം സുധാകരൻ,വി.വിജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.