photo

പാലോട്: പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ പബ്ലിക് മാർക്കറ്റ് നവീകരിക്കാൻ രണ്ടു കോടി രൂപയുടെ പദ്ധതിക്ക് തുടക്കമായി.1931ൽ പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ വാങ്ങിയ 1 ഹെക്ടർ 9 സെന്റ് വസ്തുവിലാണ് ചന്ത നടന്നു വന്നിരുന്നത്. ഇതിൽ നിന്നും 50 സെന്റ് സ്ഥലം മൂന്നു കോടി ചിലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്പോട്സ് ഹബ്ബിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ബാക്കിയുള്ള 59 സെന്റ് സ്ഥലത്താണ് ത്രിതല പഞ്ചായത്തുകളുടേയും, മത്സ്യഫെഡിന്റെയും സഹകരണത്തോടെ 2 കോടി ചിലവഴിച്ച് ആധുനിക രീതിയിലുള്ള മാർക്കറ്റ് നിർമ്മിക്കുന്നത്. ഏകദേശം 90 വർഷത്തോളം പഴക്കമുള്ള ഒരു ആൽമരം ഇവിടെയുണ്ട്.ഇതുൾപ്പെടുത്തി ഒരു പാർക്ക് കൂടി ഇതോടൊപ്പം നിർമ്മിക്കുന്നുണ്ട്. നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി, വൈസ്.പ്രസിഡന്റ് കെ.ജെ. കുഞ്ഞുമോൻ, മെമ്പർമാരായ റീജാ ഷെനിൽ, റിയാസ്, മൈലക്കുന്ന് രവി, സിയാദ് തുടങ്ങിയവർ പങ്കെടുത്തു.