വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ 5 വാർഡുകൾ കണ്ടെയ്മെന്റ് സോൺ. പന്ത്രണ്ടാം വാർഡായ തോക്കാട്, നാലാം വാർഡായ ശിവപുരം, അഞ്ചാം വാർഡായ മുത്താന, പതിനഞ്ചാം വാർഡായ തച്ചോട്, ഏഴാം വാർഡായ ഞെക്കാട് എന്നിവയാണ് സോണുകളിൽ ഉൾപ്പെടുത്തിയത്. തച്ചോട്, ഞെക്കാട് വാർഡുകൾ കഴിഞ്ഞ ദിവസമാണ് സോണിൽ ഉൾപ്പെടുത്തിയത്.
ഞെക്കാട് ഒരു പൊലീസുകാരനും തച്ചോട് പൈപ്പിൻ മൂട് ഭാഗത്ത് ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പത്തിലധികം പേർ ഇവരുമായി സമ്പർക്കം പുലർത്തിയതിനാലാണ് സോണിൽ ഉൾപ്പെടുത്തിയത്. ചെമ്മരുതി പഞ്ചായത്തിൽ ഇതുവരെ 37 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27 പേർ വിദേശത്ത് നിന്നെയവരാണ്. 10 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. നിലവിൽ 292 പേർ ക്വാറന്റെയിനിൽ കഴിയുന്നുണ്ട്.